NOORUSSALAM MADRASA
Kambippalam, Kerala Estate
Under SKIMVB Reg No:6110

NSM - Knowledge, Character & Service

Combining traditional Islamic studies with modern education — preparing students for both Deen and Dunya.

2025-26 വര്‍ഷത്തിലെ വാര്‍ഷിക പരീക്ഷ 2026 ജനുവരി 31, ഫെബ്രുവരി 1, 2, 10, 11, 12 തിയ്യതികളില്‍.
സമസ്ത നൂറാം വാര്‍ഷികം 2026 ഫെബ്രുവരി 4, 5, 6, 7, 8 തിയ്യതികളില്‍ കാസര്‍ഗോഡ് കുണിയയില്‍ നടക്കും.
പുതുമകളോടെ നൂറുസ്സലാം മദ്‌റസ വെബ്‌സൈറ്റ് റെയ്ഞ്ച് സെക്രട്ടറി സഫീര്‍ അന്‍സ്വരി സോഫ്റ്റ് ലോഞ്ച് ചെയ്തു.

Class Toppers – Half Yearly Examination 2025–26

About Madrasa

മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പശ്ചിമഘട്ട താഴ്വരയുടെ മടിത്തട്ടിൽ, താളാത്മകമായൊഴുകുന്ന കല്ലൻപുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ ഗ്രാമമാണ് മഞ്ഞൾപ്പാറ. കർഷകരും തോട്ടം തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന ഈ ഗ്രാമത്തിന് അതിന്റെ പേര് ലഭിച്ചത് ചരിത്രത്തിൽ ഇടംനേടിയ ഒരു നിർമ്മിതിയിൽ നിന്നാണ്. ബ്രിട്ടീഷ് കാലത്ത് പുഴയുടെ ഇരുകരകളെയും ബന്ധിപ്പിക്കാൻ സ്ഥാപിച്ച കമ്പികൊണ്ടുള്ള തൂക്കുപാലം (കമ്പിപ്പാലം) ഒരു കാലത്ത് ഈ പ്രദേശത്തിന്റെ ജീവനാഡിയായിരുന്നു; എന്നാൽ ആ ചരിത്രപരമായ പാലം ഇന്ന് മാഞ്ഞുപോയിരിക്കുന്നു. സാമൂഹിക ജീവിതത്തോടൊപ്പം മതവിജ്ഞാന പ്രചാരണത്തിനും മഞ്ഞൾപ്പാറ എന്നും ഫലഭൂയിഷ്ഠമായ മണ്ണാണ് നൽകിയിരിക്കുന്നത്. ഈ പാരമ്പര്യത്തിന്റെ പ്രതീകമാണ് മഹല്ലിലെ നൂറുസ്സലാം മദ്‌റസ. നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി 1989-ൽ മർഹൂം കെ. പി. കുഞ്ഞാപ്പു മുസ്ലിയാർ ശിലയിട്ട ഈ സ്ഥാപനം, അതേ വർഷം മർഹൂം കെ. ടി. ഉസ്താദിന്റെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. തുടർന്ന് 10.06.1989-ന് സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന്റെ 6110-ാം നമ്പറായി അംഗീകാരം നേടി. ഈ മദ്‌റസയുടെ ആദ്യ ഉസ്താദുമാർ മർഹൂം പി. ഇസ്‌മായിൽ മുസ്ലിയാർ, സി. അബ്ദുന്നാസർ മുസ്ലിയാർ എന്നിവരായിരുന്നു.

students

Highlights

Recent events and activities at Noorussalam Madrasa

Meelad u nabi Highlights
Parents Programme
Students’ Achievements

Latest News

Stay updated with the latest announcements and events

Notifications

Latest updates
WhatsApp